കൊക്ക കോള വീണ്ടും നമ്പര്‍ വണ്‍ ബ്രാന്‍ഡ്

അന്താരാഷ്ട്ര ബിസിനസ് രംഗത്തെ വമ്പന്‍മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നീ കമ്പനികളെയെല്ലാം പിന്തള്ളിയാണ് കോക്ക് നമ്പര്‍ വണ്‍ ബ്രാന്റെന്ന പദവി സ്വന്തമാക്കിയത്. വില്‍പന അടിസ്ഥാനമാക്കിയുള്ള സര്‍വേയിലാണ് ബ്രാന്‍ഡുകളുടെ മൂല്യം നിര്‍ണയിച്ചത്.
ഓഹരിക്കമ്പോളത്തില്‍ ഒന്നാമനാണെങ്കിലും ആപ്പിളിന് പട്ടികയില്‍ എട്ടാമതെത്താനെ കഴിഞ്ഞുള്ളു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ പതിനേഴാം സ്ഥാനത്ത് നിന്നാണ് ആപ്പിള്‍ ഈ കുതിപ്പ് നടത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍ വിപണിയില്‍ കനത്ത വെല്ലുവിളി നേരിടുന്ന നോക്കിയയുടെ ബ്രാന്‍ഡ് മൂല്യത്തിലുണ്ടായ ഇടിവ് ശ്രദ്ധേയമാണ്. അതേസമയം ഏഷ്യക്കാരുടെ ആപ്പിളെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന തായ് വാന്‍ കമ്പനിയായ എച്ച്ടിസി പട്ടികയില്‍ തൊണ്ണൂറ്റിയെട്ടാം സ്ഥാനത്താണ്. കാര്‍ ബ്രാന്റുകളില്‍ ജാപ്പനീസ് കമ്പനിയായ ടയോട്ട തന്നെയാണ് മുമ്പില്‍.












Click it and Unblock the Notifications