Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് ഗാന്ധിയെ വധിച്ച തനു തടവില്‍!!

Dhanu
ദില്ലി: ചാവേറായെത്തി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച തനുവെന്ന പെണ്‍കുട്ടി സിബിഐ വെബ്‌സൈറ്റില്‍ വധശിക്ഷ കാത്തുകഴിയുന്ന കുറ്റവാളി. ഇത് ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ തെറ്റുതിരുത്തി സിബിഐ തലയൂരി.

സിബിഐ വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ഏജന്‍സി അന്വേഷിച്ച ഏക പ്രധാന കേസായി രേഖപ്പെടുത്തിയിരുന്നത് രാജീവ് ഗാന്ധി വധക്കേസ് മാത്രംമായിരുന്നു. 26 പ്രതികളെയും ചെന്നൈ ടാഡ കോടതി വധശിക്ഷയ്ക്കു വിധിച്ചുവെന്നും മേല്‍ക്കോടതി തനു ഉള്‍പ്പെടെ മൂന്നു പേര്‍ക്കായി ശിക്ഷ ചുരുക്കിയെന്നും സൈറ്റിലുണ്ടായിരുന്നു.

1991ലാണു ശ്രീ പെരുമ്പതൂരില്‍ സ്‌ഫോടനത്തില്‍ തേന്‍മൊഴി രാജരത്‌നം എന്ന തനു ബോംബായി പൊട്ടിത്തെറിച്ച് രാജീവടക്കം ഒട്ടേറെ പേരെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ചുകാലമായി സിബിഐയില്‍ അബദ്ധങ്ങള്‍ തുടര്‍ക്കഥയാണ്. പാകിസ്താനിലെ പിടികിട്ടാപ്പുള്ളികളായി സിബിഐ കൈമാറിയ 50 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ കഴിയുന്ന രണ്ട് പേരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയ്ക്ക് നാണക്കേടായിരുന്നു. അതിന് മുമ്പെ സിബിഐയുടെ വെബ്‌സൈറ്റ് ഹാക്ക ചെയ്യപ്പെട്ടതും അത് നേരെയാക്കാന്‍ കുറെക്കാലമെടുത്തതും വന്‍ വാര്‍ത്തയായി മാറിക്കഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+