ദില്ലിമെട്രോയില്‍ പുരുഷന്മാര്‍ക്ക് നഷ്ടം 11ലക്ഷം

നാലായിരത്തിലേറെ പുരുഷന്മാരാണത്രേ ഇങ്ങനെ സ്ത്രീകളുടെ കോച്ചുകളില്‍ യാത്രചെയ്ത് പിഴയൊടുക്കിയത്. 2010മുതലാണ് വനിതാ കോച്ചില്‍ യാത്രചെയ്യുന്ന പുരുഷന്മാര്‍ക്ക് പിഴയേര്‍പ്പെടുത്തിയത്. ഒരുവര്‍ഷം കൊണ്ടാണ് പിഴയായി പിരിച്ചെടുത്ത തുക 11ലക്ഷത്തിലെത്തിയത്.
എല്ലാ മെട്രോ തീവണ്ടികളുടെയും ആദ്യത്തെ കോച്ച് സ്ത്രീകള്‍ക്കായിട്ടുള്ളതാണ്. 2010 ഒക്ടോബര്‍ 2മുതലാണ് ഈ പരിഷ്‌കാരം നിലവില്‍വന്നത്. അന്നുമുതല്‍തന്നെ വനിതാ കോച്ചുകളില്‍ പുരുഷന്മാര്‍ കയറാനും അധികൃതരുടെ കയ്യില്‍പ്പെട്ട പിഴയൊടുക്കാനും തുടങ്ങിയിട്ടുണ്ട്.
ഒക്ടോബര്‍ മുതലിങ്ങോട്ട് 2011 ഓഗസ്റ്റ് 31വരെ 4200 പുരുഷന്മാരാണ് ഇത്തരത്തില്‍ പിടിയിലാവുകയും നടപടികള്‍ അഭിമുഖീകരിക്കുകയും ചെയ്തത്. വനിതാകോച്ചുകളില്‍ കയറുന്ന പുരുഷന്മാരില്‍ നിന്നും 200 രൂപയാണ് പിഴയായി ഈടാക്കുന്നത്.
ഇതിനുവേണ്ടി പ്രത്യേക പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. അതല്ലാതെ സ്ത്രീകള്‍ക്ക് ഇക്കാര്യം അധികൃതരെ അറിയിക്കാനായി കോച്ചിനുള്ളില്‍ അലാറവുമുണ്ട്. മെട്രോ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 4.5ലക്ഷം സ്ത്രീകളാണ് പ്രതിദിനം മെട്രോ തീവണ്ടിയില്‍ യാത്രചെയ്യുന്നത്.












Click it and Unblock the Notifications