യാത്രയ്ക്കായി അദ്വാനിയ്ക്ക് പഞ്ചനക്ഷത്ര രഥം

പുനെയിലാണു ഇതിന്റെ നിര്‍്മ്മാണം നടക്കുന്നത്. യാത്ര തുടങ്ങുന്ന ഒക്ടോബര്‍ 11നു മുമ്പ് രഥം ബിഹാറിലെത്തിക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ 'ഗൗരവ് യാത്ര'യില്‍ ഉപയോഗിച്ച രഥത്തേക്കാള്‍ ആകര്‍ഷണീയവും അത്യാധുനികവുമാണ് അദ്വാനിയുടെ പുതിയ രഥം.
ബസിനു മുകളിലെത്തി അനുയായികളെ അഭിവാദ്യം ചെയ്യാനുള്ള ലിഫ്റ്റ്, കമ്പ്യൂട്ടര്‍, ഫ്രിഡ്ജ്, ടെലിവിഷന്‍ തുടങ്ങിയവ രഥത്തിലുണ്ടാകും. അദ്വാനിക്കു വിശ്രമിക്കാനുള്ള മുറി, പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താനുള്ള കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവയും രഥത്തിലുണ്ട്.
18 സംസ്ഥാനങ്ങളിലായി അദ്വാനി നടത്തുന്ന 12,000 കിലോമീറ്റര്‍ യാത്ര ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലമായ ബിഹാറിലെ സിതാബ് ദിയാറയില്‍നിന്നാണു തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഇവിടെ വെള്ളപ്പൊക്കമായതിനാല്‍ അദ്വാനിയും മുതിര്‍ന്ന നേതാക്കളും ഹെലികോപ്ടറിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചശേഷം ചപ്രയില്‍നിന്നാകും രഥയാത്ര തുടങ്ങുക.
ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വഴിതെളിച്ച്, മുമ്പ് അയോധ്യയിലേക്ക് അദ്വാനി നടത്തിയ ആദ്യയാത്രയ്ക്ക് ടൊയോട്ട രൂപം മാറ്റിയാണു രഥമുണ്ടാക്കിയത്. 2004ല്‍ നടത്തിയ 'ഇന്ത്യ തിളങ്ങുന്നു' എന്ന യാത്രയില്‍ സ്വരാജ് മസ്ദയായിരുന്നു രഥം.












Click it and Unblock the Notifications