കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂര്‍ത്തിയ്‌ക്കെതിരെ ചേതന്‍ ഭഗത്

  • By Nisha Bose
Google Oneindia Malayalam News

Narayana Murthy-Chetan Bhagat
ദില്ലി: ഐഐടി വിദ്യാര്‍ഥികളുടെ നിലവാരം കുറയുന്നുവെന്ന നാരായണമൂര്‍ത്തിയുടെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ഐഐടി വിദ്യാര്‍ഥിയും പ്രശസ്ത നോവലിസ്റ്റുമായ ചേതന്‍ ഭഗത് രംഗത്തെത്തി. തന്റെ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബോഡി ഷോപ്പ് കമ്പനി നടത്തുന്ന ഒരാള്‍ ഐഐടി വിദ്യാര്‍ഥികളുടെ നിലവാര തകര്‍ച്ചയെ കുറിച്ച് സംസാരിയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ഭഗത്തിന്റെ പ്രതികരണം. കുറഞ്ഞ കാലയളവിലേയ്ക്ക് വിവിധ ഭാഗത്തു നിന്നും ഐടി തൊഴിലാളികളെ കരാര്‍ ചെയ്യുന്ന പ്രവണതയെയാണ് ഇതിലൂടെ ചേതന്‍ വിമര്‍ശിച്ചത്. ഇന്‍ഫോസിസിനെ ഇന്നത്തെ നിലയിലെത്തിയ്ക്കാന്‍ ഐഐടിക്കാര്‍ നല്‍കിയ സംഭാവനയെ ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ മൂര്‍ത്തി വിസ്മരിയ്ക്കരുതെന്നും ഭഗത് പറഞ്ഞു.

എന്നാല്‍ ഐഐടി വിദ്യാര്‍ഥികളില്‍ നിലവാര തകര്‍ച്ചയുണ്ടാവുന്നുവെന്നത് ശരിയാണെന്ന് ഭഗത് സമ്മതിച്ചു. എന്നാല്‍ ഇക്കാര്യം പറയാനായി മൂര്‍ത്തി ഉപയോഗിച്ച വാക്കുകള്‍ തെറ്റിപ്പോയെന്നാണ് ഭഗത് പറയുന്നത്.

English summary
Bestselling author and ex-IITian Chetan Bhagat has offered a sharp counterpunch to Infosys chairman emeritus N R Narayana Murthy's remark that the standard of students in the IITs is declining.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X