ഇന്ത്യയുമായുള്ള സൗഹൃദം പാകിസ്താനെതിരല്ല: കര്‍സായി
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്രകരാറുകള്‍ ഒരിക്കലും പാകിസ്താനെതിരല്ലെന്ന് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി.
പാകിസ്താന്‍ ഞങ്ങളുടെ ഇരട്ടസഹോദരനാണ്. ഇന്ത്യ ഒരു നല്ല കൂട്ടുകാരനും. കൂട്ടുകാരനുമായുള്ള കരാറുകള്‍ ഒരു തരത്തിലും സഹോദരനെതിരാവില്ല-ഒബ്‌സെര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആര്‍ കെ മിശ്ര സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറുകള്‍ മറ്റേതെങ്കിലും രാജ്യത്തെ ലക്ഷ്യമാക്കിയുള്ളതല്ല. ഇന്ത്യയുടെ കരുത്ത് അഫ്ഗാനിസ്താനുവേണ്ടി ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.
അഫ്ഗാനിലെ വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യ 2000 സ്‌കോളര്‍ഷിപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. വടക്കന്‍ അഫ്ഗാനിസ്താനില്‍ നിന്നും കാബൂളിലേക്കുള്ള പവര്‍ സപ്ലൈ, പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം, ദേശീയ ഹൈവേകള്‍ എന്നിവയാണ് ഇന്ത്യയുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥകള്‍. കൂടാതെ അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കാനും ഇന്ത്യ സഹായിക്കും.












Click it and Unblock the Notifications