Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്ര വെറും 3കി.മി; രാഹുല്‍ നല്‍കിയത് 200രൂപ

Rahul Gandhi
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സാധാരണക്കാരനായി ദില്ലി നഗരത്തില്‍ ചുറ്റാനിറങ്ങി. ദില്ലി മെട്രോയിലും പിന്നീട് സ്വകാര്യ ടാക്‌സിയിലുമായിരുന്നു രാഹുലിന്റെ യാത്ര.

ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് റോഡില്‍ നിന്നു മെട്രോ തീവണ്ടിയിലാണ് രാഹുല്‍ ഗാന്ധി രോഹിണി വെസ്റ്റ് വരെ യാത്ര ചെയ്തത്. താമസസ്ഥലത്തിനു സമീപമുള്ള സ്‌റ്റേഷനായ റേസ് കോഴ്‌സ് റോഡില്‍ നിന്നു മെട്രോയില്‍ കയറി രോഹിണി വെസ്റ്റില്‍ ഇറങ്ങുകയായിരുന്നു.

രോഹിണി വെസ്റ്റ് മെട്രോ സ്‌റ്റേഷനു സമീപത്തു നിന്നു ജാപ്പനീസ് പാര്‍ക്ക് വരെ ശ്രാവണ്‍ എന്ന ഡ്രൈവറുടെ ടാക്‌സി കാറിലാണ് ഇന്ത്യയിലെ ഏറ്റവും കടുത്ത സുരക്ഷാവലയമുള്ളവരില്‍ ഒരാളായ രാഹുല്‍ യാത്ര ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ പ്രസംഗിക്കാനാണു രാഹുല്‍ ജാപ്പനീസ് പാര്‍ക്കില്‍ എത്തിയത്. മൂന്നു കിലോമീറ്റര്‍ യാത്രയ്ക്കു ശ്രാവണിനു 200 രൂപ നല്‍കാനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മറന്നില്ല. രാഹുല്‍ മെട്രോ തീവണ്ടിയില്‍ കയറിയത് യാത്രക്കാരില്‍ കൗതുകമുണര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+