ശോഭ ജോണും ബച്ചുറഹ്മാനും പിടിയില്‍

തന്ത്രിക്കേസില്‍ വിചാരണയ്ക്കു ഹാജരാവാതിരുന്നതിനാല്‍ ശോഭാജോണിനും മറ്റൊരു പ്രതിയായ തിരുവനന്തപുരം ശാസ്തമംഗലം തച്ചങ്കരി വീട്ടില്‍ അനില്‍കുമാറിനും എതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ശോഭയ്ക്കും ബച്ചുവിനുമൊപ്പം അനില്‍കുമാറും പിടിയിലായിട്ടുണ്ട്.
വരാപ്പുഴ കേസ് അന്വേഷിക്കുന്ന പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗ്ലൂര്‍ റിച്ച്മണ്ട് റോഡിലെ ഷോപ്പിങ് മാളില്‍ നിന്നു ശോഭയെയും ബച്ചു റഹ്മാനെയും പിടികൂടിയത്. നാടകീയമായിട്ടാണ് ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടുഗുണ്ടകളെയും പൊലീസ് കീഴ്പ്പെടുത്തിയത്. ഇവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന അള്‍സൂര്‍ തടാകത്തിന് സമീപത്തെ അപ്പാര്‍ട്ട്മെന്റിലും മറ്റും പൊലീസ് തെളിവെടുപ്പു നടത്തി. ഏതാനും ദിവസം മുന്‍പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. ഇതിനു മുന്‍പു ബെന്നാര്‍ഘട്ടെ റോഡിലായിരുന്നു താമസം. ബുധനാഴ്ച ഇവരുമായി പൊലീസ് തെളിവെടുപ്പ് നടത്തും. പിന്നീട് നാട്ടിലേയ്ക്ക് കൊണ്ടുപോകും.
വരാപ്പുഴ കേസിലെ ഒന്നും ആറും പ്രതികളാണു ശോഭാജോണും അനില്‍കുമാറും. തന്ത്രിക്കേസില്‍ ഇവര്‍ ഒന്നും മൂന്നും പ്രതികളാണ്. ഹൃദയസംബന്ധമായ അസുഖമാണെന്ന കാരണം പറഞ്ഞ് അവധി അപേക്ഷ നല്‍കിയാണു ബച്ചു റഹ്മാന് ഇതുവരെ വിചാരണ നടപടികളില്‍ നിന്നു വിട്ടുനിന്നത്. ശോഭാജോണിനും ഗുണ്ടകള്‍ക്കും ബാംഗ്ലൂരില്‍ ഒളിത്താവളം ഒരുക്കിയതു ബച്ചു റഹ്മാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം, ശോഭജോണിനെയും ബച്ചു റഹ്മാനെയും പിടികൂടിയതിനെക്കുറിച്ചു തങ്ങള്‍ക്കു വിവരമൊന്നുമില്ലെന്നു കര്‍ണാടക പൊലീസ് അറിയിച്ചു. ഇവരെ പിടികൂടിയ റിച്ച്മണ്ട് റോഡ് സ്റ്റേഷനിലെയോ തെളിവെടുപ്പു നടത്തിയ അള്‍സൂര്‍ സ്റ്റേഷനിലെയോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സംഭവത്തെക്കുറിച്ച് അറിവില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications