കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ ജോണും ബച്ചുറഹ്മാനും പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

Shobha John
ബാംഗ്ലൂര്‍: വരാപ്പുഴ പെണ്‍വാണിഭക്കേസിലെയും വിവാദമായ തന്ത്രികേസിലെയും മുഖ്യപ്രതി ശോഭാജോണ്‍, കൂട്ടാളി ബച്ചു റഹ്മാന്‍ എന്നിവര്‍ ബാംഗ്ലൂരില്‍ പിടിയിലായി.

തന്ത്രിക്കേസില്‍ വിചാരണയ്ക്കു ഹാജരാവാതിരുന്നതിനാല്‍ ശോഭാജോണിനും മറ്റൊരു പ്രതിയായ തിരുവനന്തപുരം ശാസ്തമംഗലം തച്ചങ്കരി വീട്ടില്‍ അനില്‍കുമാറിനും എതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. ശോഭയ്ക്കും ബച്ചുവിനുമൊപ്പം അനില്‍കുമാറും പിടിയിലായിട്ടുണ്ട്.

വരാപ്പുഴ കേസ് അന്വേഷിക്കുന്ന പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗ്ലൂര്‍ റിച്ച്മണ്ട് റോഡിലെ ഷോപ്പിങ് മാളില്‍ നിന്നു ശോഭയെയും ബച്ചു റഹ്മാനെയും പിടികൂടിയത്. നാടകീയമായിട്ടാണ് ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടുഗുണ്ടകളെയും പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന അള്‍സൂര്‍ തടാകത്തിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റിലും മറ്റും പൊലീസ് തെളിവെടുപ്പു നടത്തി. ഏതാനും ദിവസം മുന്‍പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. ഇതിനു മുന്‍പു ബെന്നാര്‍ഘട്ടെ റോഡിലായിരുന്നു താമസം. ബുധനാഴ്ച ഇവരുമായി പൊലീസ് തെളിവെടുപ്പ് നടത്തും. പിന്നീട് നാട്ടിലേയ്ക്ക് കൊണ്ടുപോകും.

വരാപ്പുഴ കേസിലെ ഒന്നും ആറും പ്രതികളാണു ശോഭാജോണും അനില്‍കുമാറും. തന്ത്രിക്കേസില്‍ ഇവര്‍ ഒന്നും മൂന്നും പ്രതികളാണ്. ഹൃദയസംബന്ധമായ അസുഖമാണെന്ന കാരണം പറഞ്ഞ് അവധി അപേക്ഷ നല്‍കിയാണു ബച്ചു റഹ്മാന്‍ ഇതുവരെ വിചാരണ നടപടികളില്‍ നിന്നു വിട്ടുനിന്നത്. ശോഭാജോണിനും ഗുണ്ടകള്‍ക്കും ബാംഗ്ലൂരില്‍ ഒളിത്താവളം ഒരുക്കിയതു ബച്ചു റഹ്മാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം, ശോഭജോണിനെയും ബച്ചു റഹ്മാനെയും പിടികൂടിയതിനെക്കുറിച്ചു തങ്ങള്‍ക്കു വിവരമൊന്നുമില്ലെന്നു കര്‍ണാടക പൊലീസ് അറിയിച്ചു. ഇവരെ പിടികൂടിയ റിച്ച്മണ്ട് റോഡ് സ്‌റ്റേഷനിലെയോ തെളിവെടുപ്പു നടത്തിയ അള്‍സൂര്‍ സ്‌റ്റേഷനിലെയോ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സംഭവത്തെക്കുറിച്ച് അറിവില്ല.

English summary
Shobha John, a key accused in Varapuzha sex case and Thantri case who was on the run for more than 2 months, was arrested by police in Bangalore on Tuesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X