പ്രണയം:മകള്‍ക്കെതിരെ വീരപ്പന്റെ ഭാര്യ

തന്റെ മകളെ ഭര്‍ത്താവ് മരിയ ദീപക് പറഞ്ഞു മനസ്സുമാറ്റുകയായിരുന്നുവെന്നാണ് മുത്തുലക്ഷ്മിയുടെ ആരോപണം. തന്റെ പഠനം തുടരാന്‍ സാമ്പത്തിക സഹായമാവശ്യപ്പെട്ട്് മകള്‍ ചില ബന്ധുക്കളെ സമീപിച്ചതാണ് മുത്തുലക്ഷ്മിയെ ചൊടിപ്പിച്ചത്. മകളുടെ ഭര്‍ത്താവായ ദീപക് തൊഴില്‍രഹിതനാണെന്നും മകളുടെ പണം കൊണ്ട് ജീവിയ്ക്കാനാണ് ഇയാള്‍ ശ്രമിയ്ക്കുന്നതെന്നുമാണ് മുത്തിലക്ഷ്മിയുടെ ആരോപണം.തനിയ്‌ക്കൊപ്പം ജീവിയ്ക്കാന്‍ തയ്യാറായാല്‍ മകളുടെ വിദ്യാഭ്യാസ ചെലവ് വഹിയ്ക്കാന്‍ തയ്യാറാണെന്നും മുത്തുലക്ഷ്മി അറിയിച്ചു.
ക്രിസ്ത്യാനിയായ തന്നെ കല്യാണം കഴിച്ചതിനെ തുടര്‍ന്ന് വിദ്യയെ അമ്മ മുത്തുലക്ഷ്മി വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് വിദ്യയുടെ ഭര്‍ത്താവ് മരിയ ദീപകാണ് കഴിഞ്ഞ സെപ്തംബര്‍ 27ന് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി വ്ിദ്യയെ ഭര്‍ത്താവിനൊപ്പം ജീവിയ്ക്കാന്‍ അനുവദിച്ചിരുന്നു


Click it and Unblock the Notifications