ജഡ്ജിയുടെ മരണം: മൊഴിയെടുത്തു

ജസ്റ്റിസുമാരായ സിരിജഗന്റെയും പയസ് കുര്യാക്കോസിന്റേയും മൊഴിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. രണ്ടുമാസം മുന്‍പാണ് ജില്ലാ ജഡ്ജിയായിരുന്ന കൊല്ലം അഞ്ചല്‍ അടയമണ്‍ സ്വദേശിയായ ബാബുരാജിനെ ജൂലായ് 1ന് രാത്രി ഒന്‍പതരയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂരില്‍ അഡീഷണല്‍ ജില്ല ജഡ്ജിയായിരുന്ന ബാബുരാജ് മെയ് 23നാണ് സ്ഥാനക്കയറ്റത്തോടെ ആലപ്പുഴ ജില്ല കോടതിയില്‍ എത്തിയത്. ജൂണ്‍ 30ന് വീട്ടില്‍ വച്ച് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ ബാബൂരാജ് അവധിയിലായിരുന്നു. വെള്ളിയാഴ്ച ജോലിക്കെത്തിയിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴയില്‍ ശനിയാഴ്ച നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബാബുരാജ്. അതിനിടയിലാണ് ആത്മഹത്യ വാര്‍ത്ത പുറത്തു വന്നത്.












Click it and Unblock the Notifications