ഐസ്‌ക്രീം: ബിന്ദുവും റോസ്ലിനും വീണ്ടും മൊഴി നല്‍കി

കേസുമായി ബന്ധപ്പെട്ട് മുമ്പ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങളും പിന്നീട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്ത് ഷെരീഫ് അനുകൂല മൊഴി നല്‍കാന്‍ പ്രേരിപ്പിച്ച കാര്യവുമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ അറിയിച്ചത്.
തങ്ങളെ മൊഴിമാറ്റി പറയാന്‍ അനുവദിക്കണമെന്ന ഇവരുടെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും മൊഴിയെടുത്തത്. തങ്ങളെ മൊഴിമാറ്റിപ്പറയാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കൂട്ടാളി പ്രേരിപ്പിച്ചിരുന്നുവെന്നും െ്രെകബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഇയാള്‍ പറഞ്ഞ് പഠിപ്പിച്ചിരുന്നുവെന്നും ഇവരുടെ മൊഴിയില്‍പറയുന്നു.
ഇക്കാര്യങ്ങളെല്ലാം കാണിച്ച് കേസില്‍ സാക്ഷികളായ ബിന്ദുവും റോസ്‌ലിനും നേരത്തെ കോടതിക്ക് കത്തയച്ചിരുന്നു. അതേസമയം ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് മുന്‍ എ ജി എം കെ ദാമോദരന്‍, മുന്‍ അഡിഷനല്‍ എ ജി വി കെ ബീരാന്‍, പ്ലീഡര്‍ അനില്‍ തോമസ് എന്നിവരെക്കൂടി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications