അധ്യാപകനെ വീണ്ടും ചോദ്യം ചെയ്യും

അധ്യാപകന്റെയും ഇയാളുടെയും മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധ്യാപകന്റെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് ആലോചിക്കുന്നത്. കൃഷ്ണകുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ്, ജ്യോത്സ്യനെ അവിടെയെത്തിച്ചായിരിക്കും ചോദ്യം ചെയ്യുക.
സംഭവം നടന്നതിന് പിന്നാലെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത് ശ്രീകുമാറിനെയായിരുന്നു. എന്നാല്‍ പിന്നീട് അധ്യാപകനില്‍ നിന്നും മൊഴിയെടുത്തപ്പോള്‍ രണ്ടും പരസ്പരവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും ജ്യോത്സ്യനെ ചോദ്യം ചെയ്തത്.
ആക്രമണം നടന്ന ദിവസം തന്റെ വീട്ടിലെത്തിയ കൃഷ്ണകുമാറിനെ മകനാണ് കാറില്‍ നിലമേലില്‍ കൊണ്ടുവിട്ടത് എന്നായിരുന്നു ജ്യോത്സ്യന്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, താന്‍ കടയ്ക്കലില്‍ പോയിട്ടില്ല എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
ബാലകൃഷ്ണപിള്ളയ്ക്കും വാളകം സ്‌കൂള്‍ മാനേജ്‌മെന്റിനും തന്നോട് വിരോധവും മുന്‍വൈരാഗ്യവുമുണ്ടായിരുന്നതായി മര്‍ദ്ദനമേറ്റ അധ്യാപകന്‍ കൃഷ്ണകുമാര്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബാലകൃഷ്ണ പിള്ളയെ ചോദ്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications