വാളകം: കാറിന്റെ കാര്യം ദുരൂഹമായി തുടരുന്നു

എന്നാല്‍ ഡ്യൂട്ടി ഡോക്ടറോട് അധ്യാപകന്‍ പറഞ്ഞത് താന്‍ കാറില്‍ നിന്ന് വീണതാണെന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഇക്കാര്യം ഡ്യൂട്ടി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അധ്യാപകന്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം എന്ന മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. അധ്യാപകനെ അക്രമി സംഘം കാറു കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിയ്ക്കാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
അധ്യാപകന്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് അന്വേഷണത്തെ മോശമായി ബാധിച്ചിട്ടുണ്ട്. അതേസമയം അധ്യാപകന് ബോധം വന്നിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. അതിനാലാവാം മൊഴികളില്‍ വൈരുദ്ധ്യം വരുന്നതെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ അധ്യാപകന്റെ ബോധത്തിന് ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications