വാളകം ആക്രമണം: പിള്ളയെ ചോദ്യം ചെയ്തു

സംഭവത്തില്‍ തനിക്കു പങ്കൊന്നുമില്ലെന്ന് പിള്ളയുടെ മൊഴിയില്‍ പറയുന്നു. സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ അധ്യാപകനോട് വ്യക്തിപരമായി വിരോധമില്ലെന്ന് പിള്ള മൊഴി നല്‍കി.
പിള്ള ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന മൊബൈല്‍ ഫോണില്‍ നിന്ന് സംഭവദിവസം രാത്രി ചിലരെ വിളിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ചെ് ചോദ്യങ്ങളുണ്ടായോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
കൃഷ്ണകുമാര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എ.എം. അഷ്‌റഫിനു നല്‍കിയ മൊഴിയില്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്‌കൂള്‍ മാനെജ്‌മെന്റിനും തന്നോടു വിരോധമുണ്ടെന്നു വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് ചൊവ്വാഴ്ച പൊലീസിനു ലഭിച്ചു. ഇതേത്തുടര്‍ന്നാണു പിള്ളയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
അധ്യാപകന്റെ ഭാര്യ കെ.ആര്‍. ഗീതയും പിള്ളയ്‌ക്കെതിരേ മൊഴി നല്‍കിയിരുന്നു. ബാലകൃഷ്ണ പിള്ളയില്‍ നിന്നും കൃഷ്ണകുമാറിനും തനിക്കും ഭീഷണിയുണ്ടായിരുന്നുവെന്നു ഗീത പറയുന്നു.
ഇതേസമയം, പൊലീസിനു നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായ മൊഴിയാണു കൃഷ്ണകുമാര്‍ മജിസ്‌ട്രേറ്റിനു നല്‍കിയിരിക്കുന്നത്. ബാലകൃഷ്ണ പിള്ളയ്ക്കും സ്‌കൂള്‍ മാനെജ്‌മെന്റിനും തന്നോടു ശത്രുതയുണ്ടായിരുന്നു. രണ്ട് അധ്യാപകര്‍ക്കും വിരോധമുണ്ട്. ഇവരാണോ ആക്രമിച്ചതെന്ന് അറിയില്ല. സ്വന്തം കാറിലാണു സഞ്ചരിച്ചിരുന്നത്. കടയ്ക്കലോ നിലമേലോ പോയിട്ടില്ല. വാളകത്തു തന്നെയുണ്ടായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. അവരെ കണ്ടാല്‍ തിരിച്ചറിയാം മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
പൊലീസിനു നല്‍കിയ മൊഴിക്കു പുറമെ പൊലീസ് കണ്ടെത്തിയ സംഭവങ്ങളുമായും മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിക്കു യാതൊരു ബന്ധവുമില്ല. കടയ്ക്കല്‍ പോയിരുന്നുവെന്നു പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications