ശ്രീലേഖ ഐപിഎസിനെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍

ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു ശ്രീലേഖയെ എതിരെവന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നുവത്രേ. ഉടന്‍തന്നെ കുതറിമാറിയ അവര്‍ യുവാവിനെ അടിച്ച് പിടിച്ചുനിര്‍ത്തി ഫ്‌ളൈയിങ് സ്‌ക്വാഡിനെ വിവരം അറിയിച്ച് ഇയാളെ കൈമാറുകയായിരുന്നു.
എന്നാല്‍ അന്ന് തന്നെ യുവാവ് കടന്നുപിടിച്ചെന്ന ശ്രീലേഖ നിഷേധിച്ചിരുന്നു. ഇങ്ങനെ ഒരു സംഭവേ ഉണ്ടായിട്ടില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. കലൂര്‍ കതൃക്കടവ് റോഡില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതി കിട്ടിയതിനെ തുടര്‍ന്നാണ് പ്രഭാതസവാരിക്കിടെ അവിടെ എത്തിയതെന്നും ഫുട്പാത്തില്‍ സംശയാസ്പദമായ രീതിയില്‍ നിന്ന യുവാവിനെ പിന്തുടര്‍ന്നു പിടികൂടാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമായിരുന്നു ഐജി പറഞ്ഞത്.
ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടില്ലെന്നും ആരെയും പിടികൂടിയിട്ടില്ലെന്നും നോര്‍ത്ത് എസ്‌ഐ എസ്.വിജയശങ്കറും അന്ന് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് ഈ കേസില്‍ യുവാവിനെ പിടികൂടിയെന്നാണ്.












Click it and Unblock the Notifications