കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെനിയയിലെ കെട്ടിടം മുകേഷ് 115കോടിയ്ക്ക് വിറ്റു

  • By Lakshmi
Google Oneindia Malayalam News

Mukesh Ambani
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കെനിയയില്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം 115 കോടി രൂപയ്ക്ക് വിറ്റു. 21നിലയുള്ള കെട്ടിടം ലോകബാങ്കാണ് വാങ്ങിച്ചിരിക്കുന്നത്.

കിഴക്കന്‍ ആഫ്രിക്കയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വസ്തു വില്പനയാണിതെന്നാണ് ബിസിനസ് രംഗത്തുനിന്നുള്ള വാര്‍ത്തകള്‍.

നിര്‍മ്മാണ രംഗത്ത് പ്രശസ്തനായ ജയ്‌ദേവ് മോഡിയുടെ ഡെല്‍റ്റാ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് മുകേഷ് അംബാനി കെനിയയില്‍ ബിസിനസ് നടത്തിവരുന്നത്. കെനിയയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ 60 ശതമാനവും കൈയാളുന്നത് മുകേഷും ഡെല്‍റ്റയും ചേര്‍ന്നാണ്.

ഇതിനോടകം തന്നെ 4കോടി ഡോളര്‍ മുകേഷ് ഈ രംഗത്ത് നിക്ഷേപിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് മുകേഷ് വലുതിയ ശ്രദ്ധചെലുത്തുന്നില്ല.

ഇന്ത്യയില്‍ നിന്നും ടാറ്റ ഗ്രൂപ്പ്, എസ്സാര്‍ ഗ്രൂപ്പ് തുടങ്ങിയ ഇന്ത്യന്‍ വ്യാപാരസ്ഥാപനങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. സ്റ്റീല്‍ വ്യാപാരത്തിലും ടെലികോം മേഖലയിലുമാണ് കൂടുതലും നിക്ഷേപങ്ങള്‍.

English summary
A few weeks ago, a plush 21-storey building in the commercial district of Nairobi was sold to the World Bank for nearly $23 million (approx Rs 115 crore),
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X