2ജി: സ്വയം വാദിക്കാന്‍ അനുവദിക്കണമെന്ന് രാജ

സുപ്രീംകോടതിയില്‍ കേസ് സ്വയം വാദിക്കാന്‍ അനുമതി നല്‍കണമെന്നാന്നാവശ്യപ്പെട്ടാണ് രാജ അപേക്ഷ നല്‍കിയിരിക്കുന്നത്.2ടു ജി കേസിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് അപേക്ഷയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് അറിയാവുന്നതിലധികം കാര്യങ്ങള്‍ തനിക്കറിയാമെന്നും അത് സുപ്രീകോടതിയെ ധരിപ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് രാജ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അപേക്ഷ ഒക്ടോബര്‍ ഏഴിന് പരിഗണിക്കാമെന്ന് പ്രത്യേക ജഡ്ജി ഒ പി സെയ്‌നി അറിയിച്ചു.
കേസില്‍ രാജയ്‌ക്കെതിരെ വിശ്വാസ വഞ്ചനാ കുറ്റം ചുമകത്തണമെന്നാണ് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യുയു ലളിത് ആണ് പ്രത്യേക കോടതി ജഡ്ജി ഒപി സെനിയ്ക്ക് ഇതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ നാനൂറ്റിഒന്‍പതാം വകുപ്പ് പ്രകാരം വഞ്ചനാ കുറ്റത്തിന് ജീവപരന്ത്യം തടവോ പത്തുവര്‍ഷം തടവോ ശിക്ഷ ലഭിയ്ക്കാം.












Click it and Unblock the Notifications