Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോ പാര്‍ക്ക്: വിഎസ് തിരിമറി നടത്തിയെന്ന് പിസി

PC George
കോട്ടയം: കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ സിഇഒ നിയമനം നടത്തുന്ന കാര്യത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്.

ഇന്‍ഫോ പാര്‍ക്കില്‍ സി.ഇ.ഒ ആയി ജിജോ ജോസഫിനെ നിയമിക്കുന്നതിനാണ് മുഖ്യമന്ത്രി തിരിമറി നടത്തിയതെന്നും അത് ഇടതുസഹയാത്രികന്‍ സെബാസ്റ്റിയന്‍ പോളിന് വേണ്ടിയാണെന്നുമാണ് പിസി ജോര്‍ജ്ജ് ആരോപിച്ചിരിക്കുന്നത്. ജിജോ ജോസഫ് സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവാണെന്നും ജോര്‍ജ്ജ് പറയുന്നു.

വി.എസിന്റെ ഇടപെടലിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജോര്‍ജ്ജ് കോട്ടയത്ത് ന
ടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വി.എസ് ഇടപെട്ടുവെന്നതിനുള്ള രേഖകളുടെ പകര്‍പ്പും ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

ജിജോയെ നിയമിച്ചതിനുള്ള ഉപകാരസ്മരണയായാണ് ഇരട്ടപ്പദവി പ്രശ്‌നത്തില്‍ ഇപ്പോള്‍ സെബാസ്റ്റ്യന്‍ പോള്‍ നിയമയുദ്ധങ്ങള്‍ നടത്തുന്നത്. സിഇഒ നിയമനത്തില്‍ സര്‍ക്കാര്‍ നടത്തിയ അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കിഷോര്‍ പിള്ളയെ ഒഴിവാക്കിയാണ് രണ്ടാം സ്ഥാനത്തെത്തിയ ജിജോ ജോസഫിന് നിയമനം നല്‍കിയത്-ജോര്‍ജ്ജ് ആരോപിച്ചു.

മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസ് നടത്തിയ ഈ ഇടപാട് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+