Get Updates
Get notified of breaking news, exclusive insights, and must-see stories!

നര്‍ത്തകിയുമായി ബന്ധം; 2യുവാക്കളെ വെട്ടിക്കൊന്നു

നെടുമങ്ങാട്: റിയാലിറ്റി ഷോയിലെ ഡാന്‍സ് സംഘത്തിലെ പെണ്‍കുട്ടിയെ ശല്യം ചെയ്ത ഗുണ്ടകളെ പത്തംഗ സംഘം വെട്ടിക്കൊന്നു. ശ്യാം ചന്ദ്രന്‍ എന്ന കൊക്കോട് ശ്യാം(23), ഇയാളുടെ കൂട്ടുകാരനായ പ്രവീണും(26) ആണ് ബുധനാഴ്ച രാത്രി 11.30ഓടെ വഴയില ആറാം കല്ലില്‍ വച്ച് ഏറ്റുമുട്ടലില്‍ മരിച്ചത്.

ഗുണ്ടാ ആക്ട് പ്രകാരം ജയിലിലായിരുന്ന ശ്യാം ഈയിടെയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാളും പ്രവീണും കുപ്രസിദ്ധ ഗുണ്ട അമ്പലംമുക്ക് കൃഷ്ണകുമാറിന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ശ്യാമിന് വേറ്റിക്കോണത്തുള്ള ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു.

ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന സംഘത്തിലെ അംഗമാണ് ഈ പെണ്‍കുട്ടി. വേറ്റിക്കോണത്തുള്ള ഡാന്‍സ് ട്രൂപ്പില്‍ ഉള്‍പ്പെട്ട ഈ പെണ്‍കുട്ടിയെ ഇനിമേല്‍ കാണരുതെന്ന് ട്രൂപ്പിലെ പുരുഷാംഗങ്ങള്‍ ശ്യാമിനോട് വിലക്കിയിരുന്നു.

എന്നാല്‍ താന്‍ രാത്രിയില്‍ തന്നെ ആ വീട്ടില്‍ പോകുമെന്ന് ശ്യാം വാശിപിടിച്ചു. തുടര്‍ന്ന് മറ്റ് മൂന്നുപേര്‍ക്കൊപ്പം ആ വീട്ടിലേയ്ക്ക് പോകുകയും ചെയ്തു. ഇവര്‍ വരുന്നതറിഞ്ഞ് എതിര്‍ചേരിയില്‍പ്പെട്ടതും ഡാന്‍സ് ട്രൂപ്പില്‍പ്പെട്ടതുമായ പത്തംഗ സംഘം അഞ്ച് ബൈക്കുകളില്‍ വേറ്റിക്കോണത്ത് നിന്നും കരകുളത്തേയ്ക്ക് തിരിച്ചു.

ആറാം കല്ലില്‍ വച്ച് പത്തംഗ സംഘം വാളുകളുമായി ശ്യാമിനേയും പ്രവീണിനേയും നേരിടുകയായിരുന്നു. കഴുത്തിലായിരുന്നു വെട്ട്. ദേഹമാസകലം വെട്ടേറ്റ് രണ്ടുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.

ഇത് കണ്ട് പിന്നില്‍ വരികയായിരുന്നു ഇവരുടെ കൂട്ടാളികള്‍ രണ്ടുപേര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് രണ്ടുപേരെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+