അധ്യാപകന് ഓര്‍മ്മക്കുറവില്ലെന്ന് റിപ്പോര്‍ട്ട്

മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ബുധനാഴ്ച അന്വേഷണ സംഘത്തിന് കൈമാറി. ഇടുപ്പില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഇതൊഴിച്ചാല്‍ മറ്റ് ശാരീരിക തകരാറുകള്‍ ഒന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബര്‍ 27നാണ് വാളകം എം എല്‍ എ ജംഗ്ഷന് സമീപം റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കൃഷ്ണകുമാറിനെ കണ്ടെത്തിയത്. പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. റോഡപകടമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് നടന്ന പരിശോധനയിലാണ് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടകാര്യം തിരിച്ചറിഞ്ഞത്.
ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് കാര്യമായ തെളിവുകളൊന്നും ലഭിക്കാതെ പൊലീസ് വലയുകയാണ്. അധ്യാപകന്റെ മൊഴിയിലെ വൈരുധ്യവും അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. കേസില്‍ പൊലീസ് ചോദ്യം ചെയ്ത ജ്യോത്സ്യന്‍ ശ്രീകുമാറിന്റെ മൊഴിയും അധ്യാപകന്‍ നല്‍കിയ മൊഴിയും രണ്ടും രണ്ടാണ്. ഇതും പൊലീസിനെ കുടുക്കുകയാണ്.
ഇതിനെത്തുടര്‍ന്ന് ആക്രമണത്തെത്തുടര്‍ന്ന് കൃഷ്ണകുമാറിന് ഓര്‍മ്മക്കുറവുണ്ടായിട്ടുണ്ടോയെന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കുകയായിരുന്നു. മൊഴികളിലെ വൈരുധ്യം തുടര്‍ന്നാല്‍ കൃഷ്ണകുമറിനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ ജ്യോത്സ്യനെ അധ്യാപകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications