ജോര്‍ജ്ജ് പലതും പറയുന്നത് ശ്രദ്ധനേടാന്‍: വിഎസ്

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സിഇഒ നിയമനത്തില്‍ വി.എസ് ഇടപെട്ടുവെന്ന ജോര്‍ജ്ജിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം തോറും മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിന് വേണ്ടിയാണ് പി.സി ജോര്‍ജ്ജ് അതും ഇതും പറഞ്ഞ് രംഗത്ത് വരുന്നത്. അത് മാധ്യമപ്രവര്‍ത്തകര്‍ പൊക്കിപ്പിടിച്ചു വരുമ്പോള്‍ അതിനൊന്നും കൂട്ടുകൂടാന്‍ ഞങ്ങളെ കിട്ടില്ല- വിഎസ് പറഞ്ഞു.
പിള്ളയ്ക്ക് നിയമവിരുദ്ധമായ സൗകര്യങ്ങള്‍ അനുവദിച്ചതിനെതിരെ ആവശ്യമെങ്കില്‍ കോടതിയില്‍ പോകുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി വി.എസ്. പറഞ്ഞു. വി.എസ്. തന്നെയാകുമോ കോടതിയില്‍ പോകുകയെന്ന ചോദ്യത്തിന് ആര് പോകണമെന്നൊക്കെ പിന്നീട് നിശ്ചയിക്കുമെന്നും, സര്‍ക്കാരിന്റെ ഇത്തരം നടപടികളെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം മറുപടി നല്‍കി.












Click it and Unblock the Notifications