ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് അന്തരിച്ചു

2003 മുതല്‍ക്കുതന്നെ ജോബ്‌സ് കാന്‍സര്‍ ചികിത്സയിലായിരുന്നു. 2004ല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി. 2009 ല്‍ കരള്‍ മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നതു മുതല്‍ അദ്ദേഹം ആപ്പിളിന്റെ പ്രവര്‍ത്തനകാര്യങ്ങളിലെ ഇടപെടല്‍ കുറച്ചിരുന്നു.
പിന്നീട് കാന്‍സറില്‍ നിന്നും മുക്തിനേടിയെങ്കിലും അദ്ദേഹം അനാരോഗ്യത്തിന്റെ പിടിയിലാവുകയായിരുന്നുയ 2011 തുടക്കം മുതല്‍ അദ്ദേഹം മെഡിക്കല്‍ അവധിയിലായിരുന്നു.
അനാരോഗ്യത്തിന്റെ പിടിയിലായി സ്റ്റീവ്. ഇക്കൊല്ലം തുടക്കംമുതല്‍ മെഡിക്കല്‍ ലീവില്‍ ആയിരുന്നു. ആരും മോഹിച്ചുപോകുന്ന നേട്ടങ്ങളാണ് അദ്ദേഹം കൈപ്പിടിയിലൊതുക്കിയത്.
ആപ്പിള്‍ പുറത്തിറക്കിയ അതിനൂതനങ്ങളായ ഓരോ ഉല്‍പന്നങ്ങളും ലോകം ഏറ്റുവാങ്ങുകയായിരുന്നു. ലോകത്തില്‍ ഏറ്റവും കുറച്ചു ശംബളം കൈപ്പറ്റുന്ന സിഇഒമാരില്‍ ഏറ്റവും പ്രധാനിയായിരുന്നു സ്റ്റീവ് ജോബ്‌സ്. വര്‍ഷം ഒരു ഡോളറായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.
1955ല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അബ്ദുല്‍ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്‌സിനെ പോള്‍ ജോബ്‌സ് കഌര-ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. സ്റ്റീവന്‍ ജോബ്‌സ് എന്നു പേരിട്ട സ്റ്റീവ് വിദ്യാഭ്യാസകാലത്തു തന്നെ തന്റെ സാങ്കേതിക അഭിരുചികള്‍ പ്രകടമാക്കിയിരുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പോര്‍ട്‌ലന്‍ഡിലെ റീഡ് കോളജില്‍ തുടര്‍പഠനത്തിനു ചേര്‍ന്ന സ്റ്റീവ് പക്ഷേ ആദ്യ സെമസ്റ്ററോടെ പുറത്താക്കപ്പെട്ടു. റീഡിലെ പാര്‍ട് ടൈം കാലിഗ്രഫി ക്‌ളാസുകളും സുഹൃത്തിന്റെ മുറിയിലെ സൗജന്യതാമസവും സമീപത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ നിന്നുള്ള സൗജന്യഭക്ഷണവുമായിട്ടാണ് ജീവിച്ചത്.
അന്ന് താന്‍ പുറത്താക്കപ്പെടുകയും കാലിഗ്രഫി ക്‌ളാസുകളില്‍ പങ്കെടുക്കുകയും ചെയ്തില്ലായിയിരുന്നെങ്കില്‍ മാകിന്റോഷില്‍ മള്‍ട്ടിപ്പിള്‍ ടൈപ്‌ഫേസുകളോ കൃത്യതയുള്ള ഫോണ്ടുകളോ ഉണ്ടാവുമായിരുന്നില്ല എന്നു സ്റ്റീവ് ജോബ്‌സ് പിന്നീട് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിലേക്ക് തീര്‍ഥയാത്രയ്ക്കായി പണം സമ്പാദിക്കുന്നതിനു വേണ്ടി 1974ല്‍ സ്റ്റീവ് വിഡിയോ ഗെയിം കമ്പനിയായ അടാരിയില്‍ ടെക്‌നീഷനായി ചേര്‍ന്നു. അടാരിയില്‍ ഒരു സര്‍ക്യൂട്ട് ബോര്‍ഡില്‍ തുടങ്ങിയ സ്റ്റീവിന്റെ പരിശ്രമങ്ങള്‍ 1976ല്‍ സ്റ്റീവ് വോസ്‌നിയാക്, റൊണാള്‍ഡ് വെയ്ന്‍ എന്നിവര്‍ക്കൊപ്പം ആപ്പിള്‍ കമ്പനിയുടെ രൂപീകരണം വരെയെത്തിച്ചു. ബുദ്ധമത വിശ്വാസിയായിരുന്നു സ്റ്റീവ്. ലോറീന്‍ പവല്‍ ജോബ്‌സാണ് ഭാര്യ. നാല് മക്കളുണ്ട്.












Click it and Unblock the Notifications