സ്റ്റീവിന്റെ മരണം നികത്താനാകാത്ത നഷ്ടം: ഒബാമ

ഞാനും മിഷേലും അതീവ ദുഃഖത്തോടെയാണു സ്റ്റീവിന്റെ വേര്‍പാടിനെക്കുറിച്ച് കേട്ടത്. സാങ്കേതിക ലോകത്തിനു നികത്താനാകാത്ത നഷ്ടമാണ് സ്റ്റീവ് ജോബ്‌സിന്റെ മരണം- ഒബാമ പറഞ്ഞു. സ്റ്റീവ് ജോബ്‌സിന്റെ മരണ വാര്‍ത്ത ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഒബാമയുടെ പ്രസ്താവന.
ലോകത്തെ ഔന്നത്യത്തില്‍ എത്തിച്ച അപൂര്‍വ വ്യക്തിത്വം ആയിരുന്നു സ്റ്റീവ് ജോബ്‌സ് എന്ന് ആസ്‌ത്രേലിയയുടെ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. സ്റ്റീവ് ജോബ്‌സിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അവര്‍ അറിയിച്ചു.
പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് എന്നിവ ലോകത്തിന് സമ്മാനിച്ച ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റിയത് പതിനഞ്ച് വര്‍ഷം കമ്പനിയുടെ തലപ്പത്തിരുന്ന സ്റ്റീവ് ജോബ്‌സാണ്. അമേരിക്കയിലെ അതിസന്പന്നരില്‍ 42ാം സ്ഥാനമായിരുന്നു സ്റ്റീവിന്. 2011ല്‍ലോകത്തിലെ ഏറ്റവും മികച്ച സിഇഒയായി ഗൂഗിള്‍ സ്റ്റീവിനെ തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications