രാജ്യമൊട്ടുക്കും റോമിങ് ഫ്രീയാക്കണമെന്ന് ശുപാര്‍ശ

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ടെലികോം ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്നു നിര്‍ദേശിക്കുന്ന ടെലികോം പോളിസി 2011 അടുത്തയാഴ്ച ടെലികോം മന്ത്രി കപില്‍ സിബല്‍ പുറത്തിറക്കും.
2ജി സ്‌പെക്ട്രം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്ര അഴിച്ചുപണിയെന്നു പ്രഖ്യാപിച്ച് സിബല്‍ മുന്‍കൈയെടുത്തു തയാറാക്കിയ ടെലികോം നയത്തിന്റെ കരടാണ് അന്തിമഘട്ടത്തില്‍. എ. രാജ രാജിവച്ചതിനെത്തുടര്‍ന്നു ടെലികോം മന്ത്രിസ്ഥാനമേറ്റെടുത്ത സിബല്‍, പുതിയ നയം കൊണ്ടുവരുമെന്നു കഴിഞ്ഞ ജനുവരി ഒന്നിനു പ്രഖ്യാപിച്ചിരുന്നു.
വ്യത്യസ്ത സര്‍ക്കിളുകള്‍ക്കു കീഴിലുള്ള കണക്ഷനും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ഉപഭോക്തൃ സൗഹൃദ നിര്‍ദേശങ്ങള്‍ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ, സര്‍ക്കിളും ഓപ്പറേറ്ററും മാറിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറേണ്ടതില്ലെന്നാകും. ഇപ്പോള്‍ സര്‍ക്കിള്‍ മാറി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യമില്ല.












Click it and Unblock the Notifications