ദില്ലി സ്ഫോടനം: ആസൂത്രകന്‍ പിടിയിലെന്ന് സൂചന

ബംഗ്ലാദേശില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വസിം ആണ് ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍നിന്ന് വ്യാഴാഴ്ച രാത്രി പിടിയിലായത്. യുവാവിനെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
ബംഗ്ലാദേശിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്യപ്പെട്ടതെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍ . കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളായ ഷരീഖ് അഹമ്മദ്, ആബിദ് ഹുസൈന്‍ , അമീര്‍ അബ്ബാസ് ദേവ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബംഗ്ലാദേശിലെ ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്‌ലാമിയിലെ അംഗമാണ് വസിം എന്നാണ് എന്‍.ഐ.എ കരുതുന്നത്. വസിമിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന മൂന്നാമത്തെ ആളാണ് വസീം.
സെപ്റ്റംബര്‍ ഏഴിനുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications