പീഡനത്തിനിരയായ 14കാരിയെ രക്ഷിച്ചു

ഇയാള്‍ പെണ്‍കുട്ടിയെ ദില്ലിയിലെത്തിച്ചു. അവിടെ വച്ച് 25,000 രൂപയ്ക്ക് ഇയാള്‍ പെണ്‍കുട്ടിയെ രാഗേഷ് എന്നയാള്‍ക്ക് വിറ്റു. തുടര്‍ന്ന് രാഗേഷ് നിര്‍ബന്ധപൂര്‍വ്വം പെണ്‍കുട്ടിയെ വിവാഹം ചെയ്തു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഒരു സന്നദ്ധ സംഘടന ഇടപെട്ട് പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആസാം സ്വദേശിയായ പെണ്‍കുട്ടിയെ ദില്ലിയില്‍ രക്ഷപെടുത്തിയെന്ന വാര്‍ത്ത കണ്ട വീട്ടുകാര്‍ അധികൃതരുമായി ബന്ധപ്പെട്ടു. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ട്. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയും അറിയിച്ചു.












Click it and Unblock the Notifications