ഫോണ്‍ വിളി പാരയായി;പിള്ളയ്ക്ക് 4നാള്‍ അധിക തടവ്

ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടറുമായി ഫോണില്‍ സംസാരിച്ചതാണ് പിള്ളയ്ക്ക് വിനയായത്. വാളകം സംഭവത്തെ കുറിച്ച് പ്രതികരണം ചോദിച്ച് പിള്ളയ്ക്ക് ഫോണ്‍ ചെയ്ത ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ അത് റെക്കോര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
ഇതു വിവാദമായതോടെ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു. പിള്ള ചട്ട ലംഘനം നടത്തിയതായി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെഎ കുമാരന്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് എഡിജിപി ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. അതിന് ശേഷമാണ് പിള്ളയ്്ക്ക് അധിക തടവ് നല്‍കാന്‍ തീരുമാനമായത്.
തടവുകാരിലെ നല്ല നടപ്പുകാര്‍ക്ക് കൂടുതല്‍ ശിക്ഷായിളവ് സര്‍ക്കാറിന് അനുവദിയ്ക്കാം. ഇത്തരത്തില്‍ പിള്ളയ്ക്ക് ലഭിയ്‌ക്കേണ്ടിയിരുന്ന ഇളവിനും ഇതോടെ പിള്ള അര്‍ഹനല്ലാതായി.












Click it and Unblock the Notifications