Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമകൃഷ്ണന്റെ പരാമര്‍ശം ശരിയല്ല: ചാണ്ടി

Oommen chandy
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്പ്പുമായി കെ സുധാകരന്‍ എംപിയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂത്തുപറമ്പ് വെടിവയ്പ്പുമായി കെ സുധാകരനെ ബന്ധപ്പെടുത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ചാണ്ടി പറഞ്ഞു.

വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ രാമകൃഷ്ണന് കെപിസിസി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയതില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടും എം.വി. രാഘവനെ കൂത്തുപറമ്പിലേക്കു പോകാന്‍ പ്രേരിപ്പിച്ചതും അഞ്ചുയുവാക്കള്‍ മരിച്ച വെടിവയ്പിലേക്കു നയിച്ച കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദിയും കെ സുധാകരനാണെന്നായിരുന്നു രാമകൃഷ്ണന്‍ വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+