Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസിയില്‍ കയ്യാങ്കളി :സിദിഖിന് പരിക്ക്

Kozhikode
കോഴിക്കോട്: കോഴിക്കോട് ഡി.സി.സി ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.സിദ്ധിഖ് അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു മുന്‍ താലൂക്ക് പ്രസിഡന്റ് മോഹന്‍ലാലിനെ പരിക്കുകളോടെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ ജില്ലാ സെക്രട്ടറി രമേശ് നമ്പ്യത്തിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.

മന്ത്രി കെ ബാബുവിന്റെ സ്വീകരണച്ചടങ്ങിനിടെ സിദ്ദിഖും മോഹന്‍ലാലും തമ്മിലുള്ള വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നവെന്നാണ് സൂചനകള്‍. മോഹന്‍ലാലിന്റെ സാമ്പത്തിക ഇടപാടിനെ സിദ്ദിഖ് ചോദ്യം ചെയ്തതാണ് കയ്യാങ്കളിക്ക് വഴിവച്ചത്. യോഗത്തിനിടെയുണ്ടായ വാക്കേറ്റം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ സിദ്ദിഖ് എന്‍.ഡി.എഫ് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചതാണ് പ്രശ്‌നം കൈയാങ്കളിയിലേക്ക് നീങ്ങാന്‍ കാരണമെന്ന് കാരണമെന്ന് പറയുന്നു.

കഴിഞ്ഞ കുറെക്കാലമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് ഘടകത്തില്‍ കടുത്ത ഗ്രൂപ്പ് പോര് നിലനില്‍ക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വഴക്ക് പാര്‍ട്ടിയ്ക്ക് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+