കൂത്തുപറമ്പ് വെടിവെപ്പിന് പിന്നില്‍ സുധാകരന്‍

കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടും എം.വി. രാഘവനെ കൂത്തുപറമ്പിലേക്കു പോകാന്‍ പ്രേരിപ്പിച്ചതും അഞ്ചുയുവാക്കള്‍ മരിച്ച വെടിവയ്പിലേക്കു നയിച്ച കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദിയും കെ. സുധാകരനാണ്. മാസങ്ങളായി തുടരുന്ന കണ്ണൂര്‍ കോണ്‍ഗ്രസിലെ അധികാരവടംവലി പുതിയ വെളിപ്പെടുത്തയോടെ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതപ്പെടുന്നത്.
കൂത്തുപറമ്പ് വെടിവയ്പ്പും കണ്ണൂര്‍ എ.കെ.ജി. ആശുപത്രി തെരഞ്ഞെടുപ്പുമാണു കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയതെന്നും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പി.രാമകൃഷ്ണന്‍ ആരോപിച്ചു.
അന്നു മന്ത്രിയായിരുന്ന എന്‍. രാമകൃഷ്ണന്‍ പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് കൂത്തുപറമ്പിലേക്കു പോകാതെ വഴിമധ്യേ മടങ്ങി. സുധാകരന്റെ നിര്‍ബന്ധത്തിനു വഴങ്ങി രാഘവന്‍ പോയി. വെടിവയ്പിന്റെ തിക്തഫലം അനുഭവിച്ചതു സിഎംപിക്കാരല്ല. കോണ്‍ഗ്രസാണ്. തകര്‍ക്കപ്പെട്ടതെല്ലാം കോണ്‍ഗ്രസ് ഓഫീസുകളാണ്. എ.കെ.ജി.ആശുപത്രി പിടിച്ചെടുക്കാന്‍ എന്തിനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്നും എ.കെ.ജിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധമെന്താണെന്നും ഞങ്ങള്‍ ചോദിച്ചതാണ്.
ഗുണ്ടാസംഘത്തെക്കൊണ്ടാണു സി.പി.എമ്മിനെതിരെ സുധാകരന്‍ ഡി.സി.സി.പ്രസിഡന്റായിരിക്കെ അക്രമം നടത്തിയതെന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചു. പാര്‍ട്ടി സംരക്ഷണത്തിനല്ല, സ്വയം രക്ഷയ്ക്കായിരുന്നു സുധാകരന്‍ ഗുണ്ടകളെ വളര്‍ത്തിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ സിപിഎം ഏറ്റെടുത്താല്‍ അത് കോണ്‍ഗ്രസിന് തലവേദനയാവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications