എലിപ്പനി: അഞ്ചു മരണം കൂടി
തൃശൂര്‍: എലിപ്പനിയെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചു പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാലു പേരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളും ആണു മരിച്ചത്.
ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി കുമാരന്‍(50) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.
കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിനി രാധ(65), വയനാട് താഴത്തൂര്‍ കല്ലിന്‍കര കോളനിയില്‍ മണി(42), മലപ്പുറം വെട്ടം സ്വദേശിനി കുറുമ്പ(60), കൂരാച്ചുണ്ട് സ്വദേശിനി മാധവി(64)എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. വ്യാഴാഴ്ചയും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എലിപ്പനി ബാധിച്ചു മരിച്ചിരുന്നു.












Click it and Unblock the Notifications