ഗ്രൂപ്പ് പോര്: രാമകൃഷ്ണന് നോട്ടീസ്
തിരുവനന്തപുരം: കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനോട് കെപിസിസി വിശദീകരണം തേടുന്നു. പാര്‍ട്ടി നയങ്ങളെയും നടപടികളെയും വിമര്‍ശിച്ചതിനാണു നടപടി. കെ. സുധാകരന്‍ എംപിക്കെതിരേ വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാമകൃഷ്ണന്‍ ഗുരുതര ആരോപണം ഉയര്‍ത്തിരുന്നു.
ഇതില്‍ പാര്‍ട്ടിയെയും ചില വിഷയങ്ങളില്‍ പാര്‍ട്ടി കൈക്കൊണ്ട നയങ്ങളെയും വിമര്‍ശിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് പിന്നില്‍ സുധാകരനാണെന്ന് വരെ ഡിസിസി പ്രസിഡന്റ് ആരോപിച്ചത് പാര്‍ട്ടിയെ വെട്ടിലാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മടിച്ചുമടിച്ചാണെങ്കിലും കെപിസിസി നേതൃത്വം രാമകൃഷ്ണനോട് വിശദീകരണം ചോദിയ്ക്കുന്നത്.
വിശാല ഐ ഗ്രൂപ്പില്‍പ്പെട്ട സുധാകരനും എ വിഭാഗത്തിലെ രാമകൃഷ്ണനും തമ്മിലുള്ള ഗ്രൂപ്പ് പോര് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണം വരുത്തിയിരുന്നു. ഗ്രൂപ്പ് പോര് തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഡിസിസിക്ക് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുന്നതിനു കെപിസിസിയില്‍ നിര്‍ദേശം ഉയര്‍ന്നു. പിന്നീടു ഡിസിസി തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടത്തില്‍ നടപടിയെടുത്താല്‍ മതിയെന്ന ധാരണയിലെത്തി. ഇതിനിടെ ഇരുപക്ഷവും വീണ്ടും കൊമ്പുകോര്‍ത്തതോടെയാണ് കെപിസിസി പ്രശ്‌നത്തില്‍ ഇടപെടുന്നത്.












Click it and Unblock the Notifications