പെരുമ്പാമ്പിന് ശസ്ത്രക്രിയ

ജെസിബിയിലുടക്കി പാമ്പിന്റെ വയറിന്റെ ഒരു ഭാഗം തൊലി മുറിഞ്ഞ് പുറത്തു വന്നു. നാട്ടുകാര്‍ പാമ്പിനെ ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം പോലീസില്‍ വിവരമറിയിച്ചു. പിന്നീട് പോലീസും വനം വകുപ്പ് അധികൃതരും തൃശ്ശൂര്‍ ശങ്കരയ്യ റോഡ് ശിവാശ്രമം കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന പെറ്റ്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്‌സും സ്ഥലത്തെത്തി.
തുടര്‍ന്ന് പാമ്പിനെ ചാക്കിലാക്കി തൃശ്ശൂര്‍ മൃഗശാലയിലെത്തിച്ചെങ്കിലും അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. പിന്നീട് പാമ്പിനെ കൊക്കാലെയില്‍ എത്തിക്കുകയായിരുന്നു. ആദ്യം പാമ്പിന് അനസ്‌തേഷ്യ നല്‍കി. തുടര്‍ന്ന് മൂക്കാല്‍ മണിക്കൂറോളം ശസ്ത്രക്രിയ. ഒടുവില്‍ രണ്ട് ഇഞ്ചക്ക്ഷനും നല്‍കി.
പാമ്പിനെ ചികിത്സിക്കാന്‍ 1000 രൂപയോളം ചെലവ് വന്നു. തുന്നിക്കെട്ടാന്‍ വിലയേറിയ നൂലാണ് ഉപയോഗിച്ചത്. പാമ്പ് ഇപ്പോള്‍ പറവട്ടാനിയില്‍ ഫോറസ്റ്റ് ഓഫീസില്‍ വിശ്രമത്തിലാണ്. സുഖം പ്രാപിച്ച ശേഷം കാട്ടില്‍ വിടാനാണ് പരിപാടി.












Click it and Unblock the Notifications