കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനത്തിനുള്ള നോബല്‍ മൂന്ന് വനിതകള്‍ക്ക്

  • By Ajith Babu
Google Oneindia Malayalam News

Nobel Peace Prize split between three women
ഓസ്ലോ(നോര്‍വേ): ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്നു ആഫ്രിക്കന്‍ വനിതകള്‍ക്ക് നല്‍കിക്കൊണ്ട് നോബല്‍ കമ്മിറ്റി പുതിയ ചരിത്രം രചിച്ചു. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വത്തിനായും ഇവര്‍ നടത്തിയ അഹിംസ പോരാട്ടങ്ങളെ മുന്‍നിര്‍ത്തി ലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലെമ ഗോവി, തവാക്കുള്‍ കര്‍മാന്‍ എന്നിവര്‍ പുരസ്‌കാരം നേടിയത്.

ലൈബീരിയയുടെ ആദ്യ വനിത പ്രസിഡന്റ് എന്ന് കൂടി വിശേഷണമുള്ള എലന്‍ ജോണ്‍സണ്‍ സര്‍ലിഫ്, ആഭ്യന്തര പ്രക്ഷോഭം നടക്കുന്ന യെമനില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് തവാക്കുള്‍ കര്‍മാന്‍. ഈ പ്രക്ഷോഭങ്ങളില്‍ സ്ത്രീകളെ സമര രംഗത്തിറക്കുന്നതില്‍ തവാക്കുള്‍ കര്‍മാന് എന്നിവരെയാണ് ലോകത്തെ പരമോന്ന ബഹുമതി നല്‍കി സ്വീഡിഷ് അക്കാദമി ആദരിച്ചിരിയ്ക്കുന്നത്.

വികസ്വര രാഷ്രടങ്ങളിലെ സമാധാന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇവര്‍ നടത്തിയ പോരാട്ടം പ്രശംസനീയമാണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ആഫ്രിക്കന്‍ രാജ്യത്ത് ജനാധിപത്യമാര്‍ഗ്ഗത്തില്‍ അധികാരത്തിലെത്തിയ ആദ്യ വനിതാ പ്രസിഡന്റാണ് 72കാരിയായ എലന്‍ ജോണ്‍സണ്‍. 2006ല്‍ ലൈബീരിയയുടെ 24ാം പ്രസിഡന്റായി! അധികാരത്തിലെത്തിയ നാള്‍ മുതല്‍ രാജ്യത്തിന്റെ സാമൂഹിക, സാന്പത്തിക ഉന്നമനത്തിനായി dപ്രയത്‌നിക്കുന്നതിനൊപ്പം സ്ത്രീകളുടെ ഉന്നമനത്തിനും മുന്‍ഗണന നല്‍കി.

മധ്യ ലൈബീരിയയില്‍ നിന്നുള്ള ലെമാ ഗോവി ഒരു ദശാബ്ദക്കാലമായി ലൈബീരിയന്‍ സമാധാന ദൗത്യങ്ങളിലെ നിറഞ്ഞ സാന്നിധ്യമാണ്. ആഭ്യന്തരകലാപത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിച്ചു. വുമണ്‍ ഓഫ് ലൈബീരിയ മാസ് ആക്ഷന്‍ ഫോര്‍ പീസ് എന്ന സന്നദ്ധ സംഘടനയിലൂടെയാണ് അവര്‍ പ്രവര്‍ത്തനം സജീവമാക്കിയത്.

യമിനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും സമാധാനത്തിനുമായി നടത്തിയ പോരാട്ടമാണ് തവാക്കുള്‍ ഖര്‍മാനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇവര്‍ക്കു ലഭിച്ച ബുഹമതി ഇപ്പോഴും പല രാജ്യങ്ങളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം അവസാനിപ്പിക്കുന്നതിനും അവരെ മുന്‍നിരയില്‍ എത്തിക്കുന്നതിനും പ്രേരിപ്പിക്കുമെന്ന് കരുതുന്നതായി പുരസ്‌കാര സമിതി വിലയിരുത്തി.

English summary
This year's Nobel Peace Prize has been awarded jointly to three women - Liberian President Ellen Johnson Sirleaf, Liberian Leymah Gbowee and Tawakul Karman of Yemen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X