Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കൊലയാളി ബാക്ടീരിയ സാന്നിധ്യം

Superbug
ദില്ലി: നഗരത്തിലെ വിവിധ ആശുപത്രികളില്‍ മരണത്തിന് കാരണമായേയ്ക്കാവുന്ന സൂപ്പര്‍ബഗ് ബാക്ടീരിയ(എന്‍ഡിഎംഎല്‍-ന്യൂഡല്‍ഹി മെറ്റാലോബീറ്റലാക്ടാമ)യുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രാലയം ഇതാദ്യമായി സ്ഥിരീകരിച്ചു.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം സ്വയം പ്രതിരോധ ശേഷി നേടുന്ന ബാക്ടീരിയയാണു എന്‍ഡിഎംഐ. ഇവയുടെ സാന്നിധ്യം ശക്തമായാല്‍ ശരീരത്തില്‍ മരുന്നുകള്‍ പ്രവര്‍ത്തിക്കാതെയാവും.

നഗരത്തിലെ പ്രമുഖ ആശുപത്രികളായ ആര്‍എംഎല്‍, ലേഡി ഹാര്‍ഡിങ്, സിഎന്‍ബിസി, സര്‍ ഗംഗാറാം തുടങ്ങിയ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ സൂപ്പര്‍ബഗിന്റെ സാന്നിധ്യമുണ്ടെന്നാണു പരിശോധനയില്‍ കണ്ടെത്തിയത്.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ബാക്ടീരിയ വ്യാപനം തടയുന്നതിനു ഫലപ്രദമായ നടപടിയെടുക്കാനും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

പ്രതിരോധ നടപടികള്‍ക്കായി ആശുപത്രികളില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വെള്ളത്തിലോ അഴുക്കുചാലുകളിലോ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂഡല്‍ഹി മെറ്റലോ ബീറ്റ ലാക്ടാമ എന്ന സൂപ്പര്‍ബഗ് ദക്ഷിണപൂര്‍വ്വ ഏഷ്യയിലും കിഴക്കന്‍ യൂറോപ്പിലുമെല്ലാം കണ്ടെത്തിയിട്ടുള്ളതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ദില്ലിയില്‍ മാത്രമുള്ള ഒരു പ്രതിഭാസമായി ഇതിനെ വിലയിരുത്തേണ്ടതില്ലെന്നും പറഞ്ഞു.

ലാന്‍സെറ്റ് എന്ന ശാസ്ത്ര ജേര്‍ണലിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി സൂപ്പര്‍ബഗ്ഗിനെച്ചൊല്ലിയുള്ള വിവാദത്തിലായിരുന്നു ദില്ലി. ഇന്ത്യയില്‍ കണ്ടെത്തിയതാണ് ഈ ബാക്ടീരിയ എന്നായിരുന്നു വാദം. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.

ബാക്ടീരിയയ്ക്ക് ദില്ലിയുടെ പേരിട്ടതും സര്‍ക്കാറിനെ ചൊടിപ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ലാന്‍സെറ്റ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചിരുന്നു. ദില്ലിയിലും മറ്റു ചിലയിടത്തും വിതരണം ചെയ്യപ്പെട്ട വെള്ളത്തില്‍ സൂപ്പര്‍ബഗ് അംശം കണ്ടെത്തിയെന്നായിരുന്നു ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഡല്‍ഹിയില്‍ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്നായിരുന്നു ദില്ലി ജലബോര്‍ഡിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+