സംശയം: ഭാര്യയുടെ തലയറുത്തെടുത്ത് തെരുവില്‍ നടന്നു
ഗുവാഹത്തി: ഭാര്യയുടെ തലയറുത്ത് കയ്യിലെടുത്ത് ഭര്‍ത്താവ് തെരുവില്‍ നടന്നു. ഗുവഹത്തിയിലെ ഹെന്‍ഗ്രബാരിയിലാണ് സംഭവം നടന്നത്. ഒരു ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്ത് ദാസ് ആണ് ഭാര്യയെ കൊലപ്പെടുത്തി തലയറുത്തെടുത്ത് തെരുവിലൂടെ നടന്നത്. സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയമകനെ കാണാതായിട്ടുണ്ട്.
ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തു. ദാസിന്റെ ഭാര്യ അമിയ ദായ്‌മെരി ദാസ് നാഷണല്‍ റൂരല്‍ ഹെല്‍ത്ത് മിഷനില്‍ നേഴ്‌സ് ആയി ജോലിചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇവരെ ബാര്‍പേട്ടയിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.
ചൊവ്വാഴ്ച കാലത്ത് ഇവര്‍ ഗുവാഹത്തിയിലെ വീട്ടിലെത്തി. ഇവര്‍ക്ക് അവിഹിതബന്ധമുണ്ടെന്നും അതിനാണ് ബാര്‍പേട്ടയിലേയ്ക്ക് സ്ഥം മാറിയതെന്നും ദാസ് സംശയിച്ചിരുന്നു. ഇയാള്‍ കൂറേ കാര്യങ്ങള്‍ നിരത്തി ഇത് തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഇയാള്‍ ഇവരെ കഴുത്തറിത്ത് കൊല്ലുകയായിരുന്നു.
ഒരാളുമായി അമിയ നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവിഹിതബന്ധമുണ്ടെന്ന് തനിക്കുറപ്പാണെന്നും അറസ്റ്റിലായശേഷം ദാസ് പറഞ്ഞു. ഇതില്‍ കുപിതനായാണ് താന്‍ കൊലപാതകം നടത്തിയതെന്നും കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോഴാണ് പൊലീസ് തന്നെ അറസ്റ്റുചെയ്തതെന്നും ഇയാള്‍ വ്യക്തമാക്കി.
ഇവര്‍ക്ക് ഒന്‍പതും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണുള്ളത്. മൂത്തകുട്ടി മുത്തശ്ശിയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഇളയകുട്ടി ദമ്പതികള്‍ക്കൊപ്പം തന്നെയാണ്. നാട്ടുകാര്‍ പറയുന്നത് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചിരിക്കുകയാണെന്നാണ്. പൊലീസ് ഈ കുട്ടിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications