Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു

plane
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടു. പതിമൂന്ന് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ടത്. 48 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനത്തില്‍ പക്ഷേ 13 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാന്‍ഡ് ചെയ്യുന്ന സമയത്ത് ഇവിടെ കനത്ത മഴയായിരുന്നു. ഈ വിമാനം റണ്‍വേയില്‍ നിന്ന് മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ തുടര്‍ന്ന് വന്ന ലുഫ്ത്താന്‍സാ എയര്‍ലൈന്‍സ് വിമാനം ബാംഗ്ലൂരില്‍ ഇറക്കി.

കഴിഞ്ഞ സെപ്തംബര്‍ 2ന് ഇസ്ലാംബുളില്‍ നിന്ന് മുംബൈയിലെത്തിയ ടര്‍ക്കി എയര്‍വേസിന്റെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയിരുന്നു. കനത്ത മഴ മൂലം റണ്‍വേയില്‍ വെള്ളം കെട്ടിടക്കിടന്നതാണ് അപകട കാരണമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. 97 യാത്രക്കാരുമായി വന്ന വിമാനം അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+