Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറിടപരിശോധനക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചുവെന്ന് നടി

Shikha Joshi
മുംബൈ: പരിശോധനയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായി സീരിയല്‍ നടി രംഗത്ത്. സൗന്ദര്യവര്‍ദ്ധനയ്ക്കായി നേരത്തെ മാറിട ശസ്ത്രക്രിയയ്ക്ക് വിധേയായ നടി ഇതുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡോക്ടര്‍ പീഡിപ്പിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്. ടിവി സീരിയല്‍ താരമായ ശിഖ ജോഷിയാണ് പരാതിക്കാരി.

2006ല്‍ ശിഖ ജോഷി ഇതേ ക്ലിനിക്കില്‍ മാറിട ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ചെറിയ തടിപ്പ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ക്ലിനിക്കില്‍ പരിശോധനയ്ക്ക് പോയത്. പരിശോധനയ്ക്കിടെ ഡോക്ടര്‍ സ്വകാര്യഭാഗങ്ങളില്‍ അനാവശ്യമായി സ്പര്‍ശിച്ചുവെന്നാണ് ശിഖയുടെ ആരോപണം.

്അതേസമയം ശിഖയുടെ ആരോപണം തെറ്റാണെന്ന് ഇതേ ക്ലിനിക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന വനിതാ ഡോക്ടര്‍ പറയുന്നു. ഇതുപോലുള്ള പരിശോധനകള്‍ നടക്കുമ്പോള്‍ രണ്ട് അറ്റന്‍ഡര്‍മാര്‍ ക്യാബിനുള്ളില്‍ ഉണ്ടാവുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ചികിത്സ നടത്തിയതിന്റെ മുഴുവന്‍ ഫീസും നടി അടച്ചിരുന്നില്ലെന്നും ഇത് അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഡോക്ടര്‍ ആരോപിച്ചിട്ടുണ്ട്. എന്തായാലും നടിയുടെ പരാതിയില്‍ മേല്‍ ഖാര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+