കൊല്ലം: കുണ്ടറ അലിന്റ് ഫാക്ടറിക്ക് സമീപം ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ അലിന്‍ഡിന് മുന്‍വശം സരോജ വിലാസത്തില്‍ ഓട്ടോെ്രെഡവറായ ജോസ് (47), മാതാവ് ബിയാട്രിസ് (80), ഭാര്യ റീന(36), മകള്‍ റീജ(18), മകന്‍ സാഗര്‍ (14) എന്നിവരാണ് മരിച്ചത്.
ബിയാട്രിസിന്റേയും റീനയുടേയും മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും മറ്റുള്ളവരുടേത് കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. വീട്ടിനുള്ളില്‍ ടിവി. ഓണ്‍ ചെയ്ത് വച്ചിരിന്നു.
വിഷം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. റീജ കൊല്ലം ഫാത്തിമാ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയും സാഗര്‍ കാഞ്ഞിരകോട് സെന്റ് ആന്റണീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.