വിഎസിനെ അസഭ്യം പറഞ്ഞയാള്‍ കീഴടങ്ങി

സെപ്റ്റംബര്‍ 23ന് വൈകിട്ട് കുണ്ടറ ചിന്നക്കട റെസ്റ്റ്ഹൗസില്‍ എത്തി വിശ്രമിക്കുമ്പോളായിരുന്നു വിഎസിനെ അദ്ദേഹത്തിന്റെ ഫോണില്‍ ചീത്ത വീളിച്ചത്. തുടര്‍ന്ന് ഗണ്‍മാന്‍ കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതിപ്പെട്ടു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഫോണ്‍ വന്നത് സൗദി അറേബ്യയില്‍ നിന്നാണെന്ന് വ്യക്തമായി. വിദഗ്ധ അന്വേഷണത്തില്‍ ആളെ കണ്ടെത്തുകയും ചെയ്തു.
മുസ്ലീം ലീഗ് അനുഭാവി കൂടിയായ അബ്ദുള്‍ റാഷിദിന്റെ പരിയാരത്തുള്ള വീട് കണ്ടുപിടിച്ച പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു. തുടര്‍ന്ന് എംബസിവഴി പരാതി നല്‍കാതെതന്നെ അബ്ദുള്‍ റാഷിദ് വെള്ളിയാഴ്ച നാട്ടിലെത്തി. കോയമ്പത്തൂരില്‍ വിമാനം ഇറങ്ങിയ അയാള്‍ നേരെ കൊല്ലത്തെത്തി അസി.പോലീസ് കമ്മീഷണര്‍ ബി.കൃഷ്ണകുമാര്‍ മുമ്പാകെ കീഴടങ്ങുകയായിരുന്നു.
വിഎസിനെ ചീത്തവിളിയ്ക്കാമോയെന്ന കൂട്ടുകാരുടെ വെല്ലുവിളി ഏറ്റെടുത്താണ് കൃത്യം നടത്തിയതെന്ന് അബ്ദുള്‍ റാഷിദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications