പരാതിയുണ്ടെങ്കില്‍ ആനയും പോലീസ് സ്റ്റേഷനില്‍

കൂപ്പില്‍ പണിയ്ക്ക് കൊണ്ടുപോയ ആനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പള്ളിയ്ക്കല്‍ സ്വദേശി മുഹമ്മദ് റാഫിയായിരുന്നു പരാതിക്കാരന്‍. എന്നാല്‍ ആനയുടെ ഉടമസ്ഥാവകാശമുന്നയിച്ച് പള്ളിയ്ക്കല്‍ ബസാര്‍ സ്വദേശി അഹമ്മദും രംഗത്തെത്തിയതോടെയാണ് ആന പോലീസ് സ്റ്റേഷനിലെത്തിയത്. പഴമല്ലൂരില്‍ പാപ്പാനൊപ്പം കണ്ടെത്തിയ ആനയെ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രിയോടെ മലപ്പുറം പോലീസ് സ്‌റ്റേഷനിലെത്തിയ്ക്കുകയായിരുന്നു.
ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇരുകൂട്ടരോടും പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആനയെ താത്കാലികമായി അഷ്‌റഫിനോടൊപ്പം വിട്ടു. ആന പോലീസ് സ്‌റ്റേഷനിലെത്തിയത് വഴിയാത്രക്കാരില്‍ കൗതുകമുണര്‍ത്തി. സ്റ്റേഷനില്‍ ആന അച്ചടക്കം പാലിച്ചെങ്കിലും വിശപ്പിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ ചെടികളെല്ലാം അകത്താക്കിയതിന് ശേഷമാണ് ആന മടങ്ങിയത്.












Click it and Unblock the Notifications