Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന് കടുത്ത വൈറല്‍ പനി

Mohanlal
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന് പനി, ഏതാനും നാളായി കടുത്ത പനിയെത്തുടര്‍ന്ന് ലാല്‍ വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡോക്ടര്‍ പരിശോധിക്കുകയും രക്തപരിശോധനകള്‍ നടത്തുകയും ചെയ്തു. സാധാരണ വൈറല്‍ പനിയാണെന്നും ഇപ്പോള്‍ പനി കുറഞ്ഞിട്ടുണ്ടെന്നുമാണ് വിവരം.

പ്രിയദര്‍ശന്റെ 'അറബിയും ഒട്ടകവും പി. മാധവന്‍ നായരും എന്ന സിനിമയുടെ രണ്ടു ദിവസത്തെ ചിത്രീകരണത്തിനു തിരുവനന്തപുരത്ത് എത്തിയപ്പോഴാണു ലാലിനു പനി ബാധിച്ചത്. ഇതു മൂലം മുടങ്ങിയ ഷൂട്ടിങ് ഇനി 14, 15 തീയതികളില്‍ നടക്കും.

ഇതിനിടെ സംസ്ഥാനത്ത് എലിപ്പനിയുള്‍പ്പെടെ വിവിധ തരം പനിബാധിച്ചവരുടെ എണ്ണം കൂടുകയാണ്. വെള്ളിയാഴ്ച സംസ്ഥാനത്ത് നാല് പനിമരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്ട് മൂന്നുപേരും തൃശൂരില്‍ ഒരാളുമാണ് മരിച്ചത്.

അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും മദ്യപരും കര്‍രോഗികളുമായിരുന്നുവെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍്ട്ടില്‍ പറയുന്നു.

നേരത്തേ നിയമസഭയില്‍ പനിബാധിച്ച് മരിച്ചവരെല്ലാം മദ്യപരാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പ്രകാശും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഭയില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.

കേരളത്തിലെ മാലിന്യനിര്‍മ്മാര്‍ജനത്തിലെ പാളിച്ചയും പകര്‍ച്ചപ്പനി വരാനുള്ള സാഹചര്യം അധികൃതര്‍ മുന്‍കൂട്ടി കാണാതിരിക്കുന്നതുമാണ് പനിബാധ കൂടാന്‍ കാരണമെന്നാണ് കേന്ദ്രറിപ്പോര്‍ട്ടില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+