Get Updates
Get notified of breaking news, exclusive insights, and must-see stories!

പി രാമകൃഷ്ണന്‍ രാജി വച്ചു

P Ramakrishnan
കണ്ണൂര്‍: കെ.സുധാകരന്‍ എം.പിയ്‌ക്കെതിരായ പ്രസ്താവനയുടെ പേരില്‍ വിവാദത്തിലകപ്പെട്ട കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്‍ രാജി വച്ചു. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. കൂത്തുപറമ്പ് വെടിവെയ്പ്പിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെപിസിസി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം.

കെപിസിസി നേതൃത്വവുമായി ഔദ്യോഗികമായി രാജിക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും പാര്‍ട്ടി ജില്ലാ അധ്യക്ഷസ്ഥാനം അടുത്ത ദിവസം രാജിവെക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരും കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഒരു പ്രബല വിഭാഗവും രാമകൃഷ്ണനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്.

കൂത്തുപറമ്പ് വെടിവെപ്പുണ്ടായ ദിവസം എംവി രാഘവനെ അവിടേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയത് കെ.സുധാകരനാണെന്ന പ്രസ്താവനയാണ് പി.രാമകൃഷ്ണന് വിനയായത്. തന്റെ പ്രസ്താവന ചാനലുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് രാമകൃഷ്ണന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+