ഷാര്‍ജ പെണ്‍വാണിഭം: കുറ്റപത്രം സമര്‍പ്പിച്ചു
പത്തനംതിട്ട: ഷാര്‍ജ പെണ്‍വാണിഭ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഐജി കെ പദ്മകുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
24 സാക്ഷികളുടെ മൊഴിയും 58 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. പത്തനംതിട്ട ലോക്കല്‍ പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്.
കൊല്ലം െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം യുവതികളെയും വീട്ടമ്മമാരെയും ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ച് പെണ്‍വാണിഭം നടത്തുകയും സെക്‌സ് റാക്കറ്റിന് കൈമാറുകയും ചെയ്‌തെന്നാണ് കേസ്.
പിടിയിലായ പത്തനംതിട്ട സ്വദേശി സൗദ, മൂത്തമകള്‍ ഷെമിയ സലിം (റാണി), സൗദയുടെ രണ്ടാം ഭര്‍ത്താവും സഹായിയുമായ കാസര്‍കോട് ആലമ്പാടി അഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വിദേശരാജ്യങ്ങളില്‍ എത്തിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നതാണ് കുറ്റപത്രയിലെ നിര്‍ണായക കണ്ടെത്തല്‍.












Click it and Unblock the Notifications