കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ ഉന്നതര്‍ക്ക് നല്‍കിയെന്ന് ശോഭ ജോണ്‍

  • By Lakshmi
Google Oneindia Malayalam News

Shobha John
കൊച്ചി: വാരാപ്പുഴയിലെ പെണ്‍കുട്ടിയെ പൊലീസിലെയും പൊതുപ്രവര്‍ത്തനരംഗത്തെയും ഉന്നതര്‍ക്ക് കാഴ്ചവച്ചുവെന്ന് ശോഭ ജോണ്‍ പൊലീസിന് മൊഴി നല്‍കി. കേസിന്റെ അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് ശോഭ നല്‍കിയിരിക്കുന്നത്. ഉന്നതരുടെ പേരുകള്‍ ശോഭ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇവരെ നേരില്‍ കാണിച്ചാല്‍ വരാപ്പുഴ കേസിലെ പെണ്‍കുട്ടി തിരിച്ചറിയുമെന്നാണു ശോഭയുടെ മൊഴി.
ശോഭ പറഞ്ഞ പ്രമുഖരുടെ ചിത്രങ്ങള്‍ പെണ്‍കുട്ടിയെ കാണിച്ചു തിരിച്ചറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
വരാപ്പുഴ കേസിലെ പെണ്‍കുട്ടിയെ താന്‍ ഒരു ലക്ഷം രൂപയ്ക്കാണു മാതാപിതാക്കളില്‍ നിന്നു വാങ്ങിയതെന്നു ശോഭാജോണ്‍ കോടതിയില്‍ പറഞ്ഞു.

ആലുവ കോടതി റിമാന്‍ഡു ചെയ്ത ശോഭയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി റൂറല്‍ എസ്പി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം മൊഴികളുടെ നിജസ്ഥിതി അന്വേഷിക്കാനാണു പൊലീസിന്റെ നീക്കം. വരാപ്പുഴ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ശോഭാജോണ്‍, കൂട്ടാളികളായ ബച്ചു റഹ്മാന്‍, അനില്‍കുമാര്‍ (കേപ്പ് അനി) എന്നിവരെ ഒക്ടോബര്‍ 21 വരെയാണു കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

സിഐ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണു ബാംഗ്ലൂരില്‍ നിന്നു ശോഭയെയും ബച്ചു റഹ്മാനെയും കഴിഞ്ഞ ദിവസം പിടികൂടിയത്. തന്ത്രിക്കേസിലും ഇവര്‍ മൂന്നുപേരും പ്രതികളാണെങ്കിലും ശോഭയും അനിലും ഒളിവില്‍ പോയതിനാല്‍ കേസ് വിഭജിച്ചാണു വിചാരണ തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഇവരെ രണ്ടുപേരെയും ഇപ്പോള്‍ വിചാരണ ചെയ്യില്ല.

എന്നാല്‍ ബച്ചു റഹ്മാനെ ജില്ലാ അഡീ.അസിസ്റ്റന്റ് സെഷന്‍സ് കോടതി മുന്‍പാകെ വിചാരണ ചെയ്യും. ഹൃദയസംബന്ധമായ അസുഖമാണെന്നു കോടതിയെ അറിയിച്ചാണു ബച്ചു വിചാരണ നടപടികളില്‍ നിന്ന് ഇതുവരെ വിട്ടുനിന്നത്. ഈ സാഹചര്യത്തില്‍ ബച്ചു റഹ്മാന്‍ വിചാരണയ്ക്കു തുടര്‍ന്നു ഹാജരാവേണ്ടി വരും.

English summary
Shobha John, the first woman to be proclaimed as a goonda (hired thug) in Kerala, has created a flutter in the police circles in Kerala by threatening to reveal the names of higher-ups involved in the sexual abuse of a 16-year-old girl from Varappuzha near Cochin,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X