കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി ആദ്യഘട്ടം 2 വര്‍ഷത്തിനുള്ളില്‍

  • By Ajith Babu
Google Oneindia Malayalam News

Smart City
കൊച്ചി: കൊച്ചിയിലെ നിര്‍ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ തുടക്കം കുറിച്ചു. എക്‌സ്പീരിയന്‍സ് പവിലിയന്‍ എന്ന മാര്‍ക്കറ്റിങ് സെയില്‍സ് മന്ദിരത്തിന്റെ നിര്‍മ്മാണജോലികളാണ് ആരംഭിച്ചത്. പവലിയന്റെ നിര്‍മാണം നാല് മാസം കൊണ്ട് പൂര്‍ത്തിയാകും.

രണ്ടു വര്‍ഷം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിയുടെ മാസ്റ്റര്‍പ്‌ളാന്‍ രാവിലെ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇരു സര്‍ക്കാരുകളും സ്മാര്‍ട് സിറ്റി പദ്ധതിക്കായി പ്രവര്‍ത്തിച്ചുവെന്ന് ചടങ്ങില്‍ സംസാരിച്ച ടീകോം സി.ഇ.ഒ അബ്ദുള്ള ലത്തീഫ് അല്‍ മുല്ല പറഞ്ഞു.

മന്ത്രിമാരായ കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, എസ്. ശര്‍മ, കൊച്ചി സ്മാര്‍ട് സിറ്റി എം.ഡി ബാജു ജോര്‍ജ്ജ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Chief Minister Oommen Chandy on Saturday inaugurated the ground work for the Smart city Kochi project at Kakkanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X