വാളകം: ബന്ധുക്കള്‍ ഡിജിപിയ്ക്ക് പരാതി നല്‍കി

അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും അക്രമസംഭവം വാഹനാപകടമാക്കി മാറ്റാന്‍ പോലീസ് ശ്രമം നടത്തുന്നതായും പരാതിയില്‍ പറയുന്നു. അധ്യാപകന്റെ ദേഹത്തുണ്ടായിരിക്കുന്ന മുറിവുകളെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നില്ല.
അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി സംഭവം അപകടമാണെന്ന ധാരണ ജനങ്ങളില്‍ പടര്‍ത്താന്‍ ശ്രമം നടക്കുന്നതായും പരാതിയില്‍ പറയുന്നു.
നേരത്തേ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ മലദ്വാരത്തില്‍ മൂര്‍ച്ചയുള്ള ആയുധം കയിറ്റിയെന്നും അതിനാല്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും ശരീരത്തിന്റെ പിന്‍ഭാഗത്ത് വാഹനം ഇടിച്ചതിന്റെ ആഘാതത്തിലുണ്ടായ മുറിവാണിതെന്നുമെല്ലാമാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ വ്യാഴാഴ്ച അധ്യാപകന്‍ തന്റെ മൊഴി തിരുത്തുകയും ചെയ്തിരുന്നു. നേരത്തേ കടയ്ക്കലില്‍ പോയിട്ടില്ലെന്ന് പറഞ്ഞ കൃഷ്ണകുമാര്‍ കഴിഞ്ഞ മൂന്നൂമാസമായി താന്‍ പലവട്ടം അവിടെ പോയിട്ടുണ്ടെന്ന് മൊഴി നല്‍കി. ജ്യോത്സ്യനെ കാണാറുള്ള കാര്യവും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications