വാളകം: കാര്‍ കണ്ടെത്താന്‍ ശ്രമം

വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറാണ് അധ്യാപകനെ ഇടിച്ചിട്ടതെന്നാണ് പോലീസിന്റെ നിഗമനം. അതിവേഗം വന്ന കാര്‍ പെട്ടന്ന് ബ്രേക്കിടുന്ന ശബ്ദം കേട്ടതായി സമീപത്തെ കടക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അല്പ സമയത്തിന് ശേഷം ബൈക്കിലെത്തിയ യുവാവ് ഇവരോട് ഒരാള്‍ പരിക്കേറ്റു കിടക്കുന്നുവെന്ന് പറയുകയായിരുന്നു.എന്നാല്‍ ആദ്യം വിവരം ധരിപ്പിച്ച യാത്രക്കാരന് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ യുവാവിനെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.
അതിനിടെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ റോഡ് മുറിച്ചു കടന്നതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് തനിയ്്‌ക്കോര്‍മ്മയില്ലെന്ന് അധ്യാപകന്‍ പറഞ്ഞു. മുന്‍പ് തന്നെ നാലംഗ സംഘം ആക്രമിയ്ക്കുകയായിരുന്നുവെന്ന് പറഞ്ഞ അധ്യാപകന്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ മൊഴിമാറ്റുകയായിരുന്നു.
കാര്‍ കണ്ടെത്തുന്നതോടെ കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാര്‍ കണ്ടെത്താനായി വെള്ള നിറത്തിലുള്ള ആള്‍ട്ടോ മാരുതി കാറുകളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങിയതായും സൂചനയുണ്ട്.












Click it and Unblock the Notifications