തീവണ്ടിയില്‍ വിദേശവിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു
കോഴിക്കോട്: കേരള കലാമണ്ഡലത്തിലെ വിദേശ വിദ്യാര്‍ഥിനിയെ തീവണ്ടിയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
വേങ്ങേരി സ്വദേശി ജാസിറിനെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ടുണീഷ്യക്കാരിയായ 23 വയസ്സുള്ള കഥകളി വിദ്യാര്‍ഥിനിയെയാണ് യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
യുവതി വ്യാഴാഴ്ച എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരിലേക്ക് തീവണ്ടിയില്‍ യാത്രചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഒരേ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്നതിനിടയില്‍ യുവാവ് യുവതിയുമായി പരിചയപ്പെട്ടു.
തുടര്‍ന്ന് യുവാവ് തന്റെ ഫോണ്‍നമ്പര്‍ യുവതിക്ക് നല്‍കി. പിന്നീട്് യുവതിയുടെ അരികില്‍ ഇരുന്ന യുവാവ് ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കുകയും മാനഭംഗത്തിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നുവത്രേ.
യുവതിയുടെ പരാതി പ്രകാരം ചെറുതുരുത്തി പൊലീസ് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്.












Click it and Unblock the Notifications